കോന്നി: കൊറോണ ബാധിതരുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ള കോന്നി താലൂക്കിലെ 44 പേർക്ക് ഭക്ഷണക്വിറ്റുകൾ വിതരണം ചെയ്തതായി മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.ജയലാൽ അറിയിച്ചു. മലയാലപ്പുഴയിൽ 35പേരാണ് നിരീക്ഷണത്തിലുള്ളത്. 6പേർ രോഗം ബാധിച്ചവരുമായി നേരിട്ടു ബന്ധപ്പെട്ടിട്ടുള്ളതാണ്.കുടിവെള്ളം വേണ്ടവർക്ക് കൊടുക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തി വള്ളിക്കോട് പഞ്ചായത്തിൽ 3കുടുബങ്ങളാണ് ഭക്ഷണ ക്വിറ്റ് ആവശ്യപ്പെട്ടത്.ഇവർക്കും പഞ്ചായത്തിന്റെ ചുമതലയിൽ ഭക്ഷണ ക്വിറ്റുകൾ എത്തിച്ചു.