പത്തനംതിട്ട : പ്രധാനമന്ത്രി ഗ്രാമ സഭയോജന പി. എം. ജി. എസ്. വൈ പദ്ധതിയിൽ പത്തനംതിട്ട
ജില്ലയ്ക്ക് ഈ വർഷം 100 കി. മീറ്റർ റോഡുകൾ ലഭ്യമാകുമെന്ന് ആന്റോ ആന്റണി എം. പി. അറിയി ച്ചു. കേന്ദ്രഗവൺമെന്റ് ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഈ റോഡുകളുടെ നിർമ്മാണം പൂർത്തീകരിച്ച് അഞ്ചുവർഷക്കാലയളവിനുള്ളിൽ റോഡിന് വേണ്ടിവരുന്ന എല്ലാ അറ്റകു റ്റപ്പണികളും പദ്ധതിയുടെ കരാറുകാരൻതന്നെ നിർവ്വഹിക്കണം എന്നുളളത് ഈ പദ്ധതിയുടെ പ്രത്യേകതയാണ്. പി. എം. ജി. എസ്. വൈ 3 ബാച്ച് ഒന്നിൽ ഉൾപ്പെടുത്തി ആദ്യഘട്ടത്തിൽ 20 കി. മീറ്റർ റോഡുകളാണ് അംഗീകാരത്തിനായി സമർപ്പിക്കുന്നത്. 3 കി. മീറ്റർ ദൈർഘ്യമുള്ള കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ മാങ്കോട് എച്ച്. എസ് തിടീ നിരത്തുപാറ റോഡ്, 6.95 കി. മീറ്റർ ദൈർഘ്യ മുള്ള സീതത്തോട് ഗ്രാമപഞ്ചായത്തിലെ സീതത്തോട് സീതക്കുഴി മുണ്ടൻപാറ ഗുരുനാഥൻമണ്ണ് വഞ്ചിപ്പടീ റോഡ്, എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ 5.65 കി. മീറ്റർ ദൈർഘ്യമുള്ള പെരുമ്പക്കാട് മതുക്കപ്പുഴ ഇടയ്ക്കാട് വാളക്കുഴി നാരകത്താനി റോഡ്, പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ മൂന്ന് കി. മീറ്റർ ദൈർഘ്യമുള്ള മുക്കങ്കർ ചെത്തോങ്കര മുക്കാലിമൺ പുലിയള് റോഡ് എന്നി വയാണ് അംഗീകാരത്തിനായി സമർപ്പിക്കുന്നത്. ഈ റോഡുകളുടെ ഒരു കി. മീറ്റർ നിർമ്മാണത്തി നായി ഏകദേശം 65 ലക്ഷം രൂപയാണ് ചിലവ് വരുന്നത്. ടീ. റോഡുകളുടെ പ്രൊപ്പോസൽ അടിയന്ത
രമായി സമർപ്പിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യാഗസ്ഥരെ ചുമതലപ്പെടുത്തിയതായി എം. പി. പറഞ്ഞു. വരും ദിവസങ്ങളിൽ പി. എം. ജി. എസ്. വൈ എക്‌സിക്യൂട്ടീവ് എൻജിനീയർ അടക്കമുള്ള ഉദ്യോഗസ്ഥർ റോഡ് സന്ദർശിച്ച് ഫൈനൽ എസ്റ്റിമേറ്റ് അംഗീകാരത്തിനായി സമർപ്പിക്കും. ഈ പ്രവൃത്തികൾക്ക് അംഗീകാരം ലഭിച്ചതിനുശേഷം അടുത്ത ഘട്ടത്തിൽ ബാക്കി വരുന്ന 80 കി. മീറ്റർ റോഡുകൾ സമർപ്പിക്കും. പത്ത നംതിട്ട പാർലമെന്റ് മണ്ഡലത്തിൽ 113.28 കോടി രൂപ ചിലവഴിച്ച് 151.79 കി. മീറ്റർ ദൈർഘ്യമുള്ള 59 പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്. പി. എം. ജി. എസ്. വൈ പദ്ധതിയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമീണ റോഡുകൾ പൂർത്തീകരിച്ചിരിക്കുന്നത് പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലാ ണ്. ഈ വർഷം അനുവദിച്ച 100 കി. മീറ്റർ ഗ്രാമീണ റോഡുകൾ കൂടി പൂർത്തീകരിക്കുന്നതോടെ പത്തനംതിട്ട ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളെയും തമ്മിൽ ബന്ധിപ്പിക്കാൻ കഴിയുന്ന മികച്ച റോഡുകൾക്ക് രൂപം നൽകാൻ കഴിയുമെന്ന് ആന്റോ ആന്റണി എം. പി. പറഞ്ഞു.