മലയാലപ്പുഴ: ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ചുള്ള ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പ് ആറാട്ട് മഠത്തിൽ നിന്ന് നാളെ രാത്രി 11ന് ആരംഭിക്കുമെന്ന് ക്ഷേത്രോപദേശക സമിതി സെക്രട്ടറി വി.ആർ.ജയചന്ദ്രൻ അറിയിച്ചു.കൊറോണ ബാധയെ തുടർന്ന് ജില്ലാ ഭരണകൂടത്തിന്റെയും,ഗ്രാമ പഞ്ചായത്തിന്റെയും,ക്ഷേത്രോപദേശക സമിതിയുടേയും,നാല് കരകമ്മിറ്റികളുടെയും തീരുമാനപ്രകാരം താന്ത്രിക വിധിപ്രകാരമുള്ള ക്ഷേത്ര ചടങ്ങുകളിൽ മാത്രം ഒതുങ്ങി നിന്ന് ഉത്സവം നടത്താൻ നേരത്തെ തീരുമാനമെടുത്തിരുന്നു.