ക​ല​ഞ്ഞൂർ: കല​ഞ്ഞൂർ ​മ​ഹാ​ദേ​വർ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം 25ന് കൊ​ടി​യേ​റും. ഏ​പ്രിൽ ഒ​ന്നി​ന് ആ​റാ​ട്ടോ​ടെ സ​മാ​പി​ക്കും. വേ​ദി​യി​ലെ ക​ലാ​പ​രി​പാ​ടികൾ, പ്ര​സാദം ഊ​ട്ട്, കൊ​ടിയ​റ്റ് സ​ദ്യ, കെ​ട്ടു​കാ​ഴ്​ച, ആ​റാ​ട്ട്​പൂരം, മ​റ്റ് ആ​ഘോ​ഷ​പ​രി​പാ​ടി​കൾ ഒ​ഴി​വാ​ക്കി. കൊ​റോണ വൈറ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ലത്തിൽ സർക്കാർ നിർ​ദ്ദേ​ശ​പ്ര​കാ​ര​മാണ് വേ​ദി​യി​ലെ ക​ലാ​പ​രി​പാ​ടി​കൾ ഒ​ഴി​വാ​ക്കി​യത്. താ​ന്ത്രി​ക​വി​ധി​പ്ര​കാ​ര​മു​ള്ള ച​ട​ങ്ങു​കൾ മാ​ത്രം ന​ട​ത്താ​നാണ് അ​ടി​യന്തര യോ​ഗത്തിൽ തീ​രു​മാ​നി​ച്ചത്.ദേ​വസ്വം ട്ര​സ്​റ്റ് ചെ​യ​ർ​മാ​നും,സേ​വാ സം​ഘം പ്ര​സി​ഡന്റുമാ​യ പ്ലാ​സ്ഥാന​ത്ത് മഠത്തിൽ രാമ​രു വാ​സു​ദേ​വൻ പോ​റ്റി അ​ദ്ധ്യ​ക്ഷ​ത വ​ഹിച്ച യോ​ഗ​ത്തിൽ ട്ര​സ്​റ്റി​ന്റെ​യും സേ​വാ സം​ഘ​ത്തി​ന്റെയും ഇ​രു​ക​ര​യി​ലെ​യും ഉ​ത്സ​വ​ക​മ്മിറ്റി ഭാ​ര​വാ​ഹി​കൾ പ​ങ്കെ​ടു​ത്തു.താ​ന്ത്രി​ക ച​ട​ങ്ങു​കളായ കൊ​ടി​യേറ്റ്,ന​വ​ക പ​ഞ്ച ഗ​വ്യക​ല​ശ പൂ​ജകൾ, ഉ​ത്സ​വ​വലി, ശ്രീ​ഭൂ​ത​ബ​ലി, ക​ള​മെ​ഴു​ത്തും​പാട്ടം, വി​ള​ക്കി​നെ​ഴു​ന്ന​ള്ളിപ്പ്, പ​ള്ളി​വേ​ട്ട, ആ​റാട്ട്, ആ​റാ​ട്ട് ബലി, കൊ​ടി​യി​റ​ക്ക് എ​ന്നീ ച​ട​ങ്ങു​കൾ ന​ട​ക്കും.