പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പ സേവാസംഘത്തിന്റെ ക്യാമ്പ് വാളന്റി.യർ ക്യാപ്റ്റനും മാസപൂജാ വേളകളിലെ ക്യാമ്പ് ചുമതലക്കാരനുമായ നിര്യാതനായ തഞ്ചാവൂർ ദാമോദരൻ സ്വാമിയുടെ സംസ്‌കാരം തഞ്ചാവൂർ മെഡിക്കൽ കോളേജിന് സമീപമുള്ള ബാലാജി നഗറിലുള്ള വസതിയിൽ നടത്തി. വ്യാഴ്ചാഴ്ച വൈകീട്ട് സന്നിധാനത്തെ ഓഫീസിൽ വെച്ച് നെഞ്ചു വേദനയുണ്ടായതിനെ തുടർന്ന് ദാമോദരൻ സ്വാമിയെ പമ്പയിലും നിലയ്ക്കൽ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് രാത്രിയോടെ മൃതദേഹം പത്തനംതിട്ട ജനറൽ ആശൂപത്രിയിൽ എത്തിച്ചു. വെള്ളിയാഴ്ച രാവിലെയാണ് പോസ്റ്റുമാർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം അയ്യപ്പസേവാസംഘത്തിന്റെ ആംബുലൻസിൽ സ്വദേശമായ തഞ്ചാവൂരിലേക്ക് കൊണ്ടുപോയത്.. അയ്യപ്പസേവാസംഘം പ്രസിഡന്റ് ഡി. വിജയകുമാർ, ഭാരവാഹികളായ വേലായുധൻ നായർ, രാജീവ് കോന്നി, രാജഗോപാലൻ തുടങ്ങി സാമൂഹികആദ്ധ്യാത്മിക രംഗത്തെ പ്രമുഖർ ആശൂപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.