ഇളമണ്ണൂർ: ടെമ്പോവാൻ ബൈക്കിലിടിച്ച് പരിക്കേറ്റ് ചികിത് സയിലായിരുന്ന ബൈക്ക് യാത്ര ക്കാരൻ മരിച്ചു. കുറുമ്പകര ശ്രീവിലാസം ഹരികുമാർ (44) ആണ് മരിച്ചത് കഴിഞ്ഞ എട്ടിന് വൈകിട്ട് 4.45 ന് കെ.പി റോഡിൽ പുതുവലിൽ ബുള്ളറ്റും തമിഴ് നാട് രജിസ്ട്രേഷൻ ടെമ്പോയുമാ ണ് അപകടത്തിൽ പെട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്നു.