കൊടുമൺ :അങ്ങാടിക്കൽ വടക്ക് ഭാഗത്തെ സബ്കനാലുകളിൽ ജലമെത്താത്തതിൽ പ്രതിഷേധം വ്യാപകമാകുന്നു. ഇന്നലെ വൈകിട്ട് 3നാണ് ഇ സീസണിൽ ആദ്യമായി വെള്ളം എത്തിയത്. രാത്രി തന്നെ കനാൽ അടയ്ക്കുകയും ചെയ്തു.ഇ പ്രദേശങ്ങളിലെ വാഴയുൾപ്പെടെയുള്ള കൃഷികൾ കരിഞ്ഞു തുടങ്ങയിട്ടുണ്ട്. മൂന്ന് കുടിവെള്ള പദ്ധതികളുടെ കിണറും പ്രദേശത്തെ മറ്റു കിണറുകളും വറ്റിയ നിലയിലാണ്. അതിനാൽ രണ്ട് ദിവസം വെള്ളം നിൽക്കാത്തക്കവിധം കനാൽ തുറന്നു വിടാനുള്ള നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.