കൊടുമൺ : ചന്ദനപ്പള്ളി സഹകരണ ബാങ്കിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപക തട്ടിപ്പ് നടത്തുവാൾ ഒത്താശ നൽകിയ സി.പി.എം നേതാക്കളുടെ പേരിൽ നടപടിയെടുക്കാത്തതിലും കൊടുമൺ പഞ്ചായത്തിലെ തെരുവ് വിളക്ക്,പച്ചതുരുത്ത് എന്നീ പദ്ധതി നടത്തിപ്പിലെ ക്രമക്കേടും സർക്കാരിന്റെ എല്ലാ സാമ്പത്തിക ആനുകൂല്യങ്ങളും വാങ്ങി സബ്സിഡി നിരക്കിൽ നൽകേണ്ട സാധനങ്ങൾ മാർക്കറ്റ് വിലയെക്കാൾ ഉയർന്ന വിലയ്ക്ക് നൽകുന്ന കൊടുമൺ ഫാർമേഴ്സ് സൊസൈറ്റിയുടെ ജന ദ്രോഹ നടപടിയിലും പ്രതിക്ഷേധിച്ച് കോൺഗ്രസ് അങ്ങാടിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പദയാത്ര നടത്തുവാൻ തീരുമാനിച്ചു.ബ്ളോക്ക് പ്രസിഡന്റ് അഡ്വ.ബിജു ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.ജി.ജോയിയുടെ അദ്ധ്യക്ഷത വഹിച്ചു.ഐൻ.ടി.യു.സി ജില്ലാ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ,കെ.സുന്ദരേശൻ,ബിജു അങ്ങാടിക്കൽ,സുരേഷ് മുല്ലൂർ,പ്രകാശ് ടി.ജോൺ,ജോസ് പള്ളിവാതുക്കൽ,സുരേന്ദ്രൻ കാവിൽ,മോനച്ചൻ മാവേലിൽ,എസ്.കരുണാകരൻ,ആരതി,സി.ജി തങ്കച്ചൻ,കുഞ്ഞുമോൻ,ജോയി,ജോൺപാണൂർ,ജോസ് പി.ജി തുടങ്ങിയവർ സംസാരിച്ചു.