15-pandalam-fire
പന്തളം കറും തോട്ടയം പാലത്തിന് താഴെ ഉണ്ടായ തീപിടിത്തം

പന്തളം : ഇന്നലെ പന്തളത്ത് രണ്ടിടങ്ങളിൽ തീപിടിത്തമുണ്ടായി. നഗരമദ്ധ്യത്തിൽ . ഉച്ചക്ക് 1 മണിയോടെയാണ് കുറുന്തോട്ടയം പാലത്തിനു താഴെയുള്ള ഉണക്ക പുല്ലിനും മാലിന്യത്തിനും തീപിടിച്ചത്. അടൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘമാണ് തീ അണച്ചത്. നവരാത്രി മണ്ഡപത്തിനു സമീപം നിന്ന ട്രാൻസ്‌ഫോർമറിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. മൂന്ന് മണിയോടെ തോന്നല്ലൂർ പറനിറച്ചതിൽ അരവിന്ദാക്ഷൻപിള്ളയുടെ വക പുരയിടത്തിലും തീ പിടിത്തമുണ്ടായി. അടൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സും നാട്ടുകാരുംചേർന്ന് തീ അണച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ചേരിക്കൽ തോന്നല്ലൂർ എന്നിവിടങ്ങളിലായി നാലിടത്ത് തീപിടിത്തമുണ്ടായി.