പന്തളം: പന്നിയുടെ അക്രമണത്തിൽ യുവാവിന് പരിക്കേറ്റു. പന്തളം തെക്കേക്കര പാറക്കര അജിഭവനത്തിൽ അജികുമാറി(31)നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11.30 ഓടെ മഞ്ചേരിക്കുളം വയലിൽ കുരുക്കിൽ പെട്ടു കിടന്ന പന്നിയാണ് അക്രമിച്ചത്. തുടർന്ന് പന്നി കുരുക്ക് പൊട്ടിച്ച് രക്ഷപെട്ടു. പരിക്കേറ്റ അജിയെ പന്തളം-തെക്കേക്കര പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചു. കോന്നി ഡി.എഫ്.ഒ യെ വിവരം അറിയിച്ചു.