15-karuna
ചെന്നിത്തല മേഖലയിലെ കെ.കലാധരൻ തന്റെ സംഭാവനയായ 10,000 രൂപ കരുണ ചെയർമാൻ സജി ചെറിയാൻ എം.എൽ.എ യെ ഏൽപ്പിച്ച് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: കരുണപെയ്ൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി ചീഫ് കോ-ഓർഡിനേറ്റർ ആയിരുന്ന അകാലത്തിൽ അന്തരിച്ച വി.സന്തോഷിന്റെ കുടുംബത്തെ സംരക്ഷിക്കാൻ ഫണ്ട് ശേഖരിക്കാൻ കരുണ ഗവേണിംഗ് ബോഡി യോഗം തീരുമാനിച്ചു.2020 ഏപ്രിൽ 4,5 തീയതികളിൽ ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ വാർഡുകളിലും കരുണ പ്രവർത്തകരുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരണം നടക്കും.കരുണ ഗവേണിംഗ് ബോഡി അംഗങ്ങളുടെ സംഭാവനയായി തീരുമാനിച്ച രണ്ട് ലക്ഷം രൂപയിൽ ചെന്നിത്തല മേഖലയിലെ കെ.കലാധരൻ തന്റെ സംഭാവനയായ 10,000 രൂപ കരുണ ചെയർമാൻ സജി ചെറിയാൻ എം.എൽ.എ യെ ഏൽപ്പിച്ച് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.എൻ.ആർ സോമൻ പിള്ള,എം.എച്ച് റഷീദ്,പുഷ്പലത മധു എന്നിവർ സംസാരിച്ചു.