തിരുവല്ല: താലൂക്ക് ആശുപത്രിയിൽ തകരാറിലായ സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയ്യാനും പ്രവർത്തനക്ഷമമാക്കി അടയ്ക്കാനും മാത്യു ടി.തോമസ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന്. തീരുമാനിച്ചു. സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയ്യുവാൻ ഇപ്പോൾ ക്വട്ടേഷൻ നൽകിയവരോട് ചർച്ച ചെയ്ത് എറണാകുളം ട്രീറ്റ്‌മെന്റ് പ്ലാന്റിൽ മാലിന്യം നിക്ഷേപിക്കണമെന്ന ധാരണയിൽ ഏറ്റവും കുറഞ്ഞതുക ചെയ്തവർക്ക് നൽകണം.സെപ്റ്റിക് ടാങ്കിന്റെ ഔട്ട് ഫ്‌ളോയിൽ നിന്നുള്ള പൈപ്പിന്റെ ബ്ലോക്ക് മാറ്റുവാൻ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാറ്റി ആവശ്യമായ തുടർ പ്ലംബിംഗ് പണികൾ നടത്തുവാനും യോഗം തീരുമാനിച്ചു.മാൻഹോളിലെ തടസങ്ങൾ നീക്കം ചെയ്യാനുള്ള പണികൾ ചെയ്യുവാനും കെട്ടിടത്തിന് പുറകിലെ നിറഞ്ഞ ടാങ്കിന് ഒരു സോക്കേജ് പിറ്റ് നിർമ്മിക്കുവാനും തീരുമാനമായി. ഇൻസിനറേറ്ററിന് മേൽക്കൂര പണിയുന്നതിന് മുൻസിപ്പാലിറ്റി അസി.എൻജിനിയർ നൽകിയ 26800 രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിക്കാനും യോഗത്തിൽ ധാരണയായി.നഗരസഭാ ചെയർപേഴ്‌സൺ ഇൻ ചാർജ്ജ് അനു ജോർജ്ജ്,ആശുപത്രി സൂപ്രണ്ട് ഡോ.അജയ് മോഹൻ എന്നിവർ പ്രസംഗിച്ചു.