ചെങ്ങന്നൂർ: അസോസിയേഷൻ ഒഫ് ആട്ടോമൊബൈൽവർക്ക്‌ഷോപ്പ്‌സ് കേരളാ ചെങ്ങന്നൂർ യൂണിറ്റ് അംഗങ്ങൾക്ക് കോറൊണ ബോധവൽക്കരണവും, ആന്റി​സെ​പ്​റ്റിക് സാധനങ്ങൾ ഉൾപെട്ട കിറ്റുകളും നൽകി.യൂണിറ്റ് പ്രസിഡന്റ് എം.കെ സക്കറിയ അദ്ധ്യക്ഷത വഹിച്ചു.പ്രസിഡന്റ് യോഗത്തിൽ ആന്റി​സെ​പ്റ്റിക് കിറ്റ് വിതരണം ചെയ്തു. യൂണിറ്റ് സെക്രട്ടറി മണി.എൻ,അനിൽകുമാർ.ആർ,ജോൺ വർഗീസ്,പ്രമോദ്. ജി,രാജേഷ്.ഡി,വനോദ്കുമാർ. ടി.ജെ, വിനായകൻ,അജിത് കുമാർ,അനിൽകുമാർ.പി.സി ജില്ലാകമ്മിറ്റി അംഗം വിജയകുമാർ.ബിഎന്നിവർ സംസാരിച്ചു.