കോന്നി: ചേരിമുക്കിൽ ഗ്യാസ് സ്റ്റൗവിലേക്ക് തീ പടർന്ന് പിടിച്ചു.കോന്നി പഞ്ചായത്തംഗം 15-ാം വാർഡ് മെമ്പർ ശോഭാ മുരളിയുടെ വീട്ടിലെ ഗ്യാസ് അടുപ്പിലേക്കാണ് തീ പടർന്ന് പിടിച്ചത്.അടുപ്പിൽ പാചകം ചെയ്യുവാൻ ഉപയോഗിച്ച ഇരുമ്പ് ചീനച്ചട്ടിയിലേക്കും തീ പടർന്നു.സിലിണ്ടറിലേക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.കോന്നിയിൽ നിന്ന് ഫയർഫോഴ്‌സ് എത്തി തീ അണച്ചു.