sunil
അറസ്റ്റിലായ പ്രതി സുനിൽ

മല്ലപ്പള്ളി: എക്‌സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന ലഹരി ഉൽപ്പനങ്ങൾ പിടികൂടി. കുന്നന്താനത്ത് വാടകയ്ക്ക് വീടെടുത്ത് വിപണനം നടത്തിവന്ന മാവേലിക്കര പൂക്കട പുതിയവീട്ടിൽ കെ.സുനിൽ (43) ആണ് പിടിയിലായത്. പായിപ്പാട്, കുന്നന്താനം, മാന്താനം തുടങ്ങിയ പ്രദേശങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികളെയും മറ്റുള്ളവരെയും ലക്ഷ്യമിട്ട് ലഹരിവ്യാപാരം നടക്കുന്നതായി എക്‌സൈസിന് ലഭിച്ച വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. 100 കിലോയോളം വരുന്ന നാലുചാക്ക് ഉൽപന്നങ്ങൾക്ക് 3 ലക്ഷത്തിലധികം വില വരുമെന്നും പതിൻമടങ്ങ് തുകയുടെ വ്യാപാരമാണ് നടക്കുന്നതെന്നും സർക്കിൾ ഇൻസ്‌പെക്ടർ വി.റോബർട്ട് പറഞ്ഞു. അസി.എക്‌സൈസ് ഇൻസ്‌പെക്ടർ എം.എസ്.ബാബു,സിവിൽ എക്‌സൈസ് ഓഫീസർമാരായ ബിനു വി.വറുഗീസ്, ആർ.റഫീക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.