പത്തനംതിട്ട: ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് ഫെബ്രുവരി 25 ന് ശേഷം നാട്ടിലെത്തിയ 430 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. അബുദാബി, ഓസ്‌ട്രേലിയ, ബഹ്റിൻ, കാനഡ, ദോഹ, ദുബായ്, ജോർജിയ, ജർമനി, ഇറ്റലി, ജിദ്ദ, ഖസാക്കിസ്ഥാൻ, കുവൈറ്റ്, ലണ്ടൻ, മലേഷ്യ, മസ്‌ക്കറ്റ്, ന്യൂസിലാന്റ്, നൈജീരിയ, നേപ്പാൾ, ഒമാൻ, ഖത്തർ, റിയാദ്, റഷ്യ, സലാല, ഷാർജ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, യു.എസ്.എ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് എത്തിയവരാണ് ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളത്. കൊറോണ ബാധ ഏറ്റവും രൂക്ഷമായ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് 28 ദിവസവും മറ്റുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് 14 ദിവസത്തെ വീടുകളിലെ നിരീക്ഷണവും ആണ് ജില്ലാ ഭരണകൂടവും ആരോഗ്യ വിഭാഗവും ഏർപ്പെടുത്തിയിട്ടുള്ളത്.
നിരീക്ഷണത്തിൽ കഴിയാൻ കൂട്ടാക്കാത്തതായി ശ്രദ്ധയിൽപെട്ടാൽ അവരെ നിരീക്ഷണത്തിലാക്കാൻ പ്രദേശവാസികൾ ഉൾപ്പെടെയുള്ളവർക്ക് ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ് എന്നിവയുടെ നമ്പരുകളിൽ വിളിച്ചറിയിക്കാം. ദിശയുടെ ടോൾ ഫ്രീ നമ്പറിൽ ഉൾപ്പെടെ വിളിക്കാം. ഫോൺ: 1056.