പന്തളം: കുളനട പഞ്ചായത്തിലെ മാന്തുക ഒന്നാംവാർഡിലെ രണ്ടാം പുഞ്ചയിലെ വെട്ടുവേലിൽ പാടത്തു ഈ വർഷം ചെയ്തതരിശ് നെൽ കൃഷിയുടെ കൊയ്യ്ത്ത്ഉത്സവംകുളനട പഞ്ചായത്ത് പ്രസിഡന്റ് അശോകൻ കുളനട നിർവഹിച്ചു. മുതിർന്ന കർഷകൻ കുട്ടപ്പൻ കൊയ്‌തെടുത്ത ആദ്യകറ്റ മാന്തുകശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സമർപ്പിക്കുന്നതിനായി ക്ഷേത്രം പ്രസിഡന്റും വാർഡ് മെമ്പറുമായ കെ.ആർ.ജയചന്ദ്രന് കൈമാറി.ചടങ്ങിൽ പഞ്ചായത്ത് അംഗം വിശ്വകല,മുൻ പഞ്ചായത്ത് അംഗം,ഡി.ധർമ്മരാജപ്പണിക്കർ,പാടശേഖര സമിതി സെക്രട്ടറി ശിവൻപിള്ള,കർഷകരായ ഗീതാകൃഷ്ണൻ,സുനിൽ,പാടശേഖര ഉടമകൾ എന്നിവർ പങ്കെടുത്തു.നിരവധി വർഷമായി തരിശ് കിടന്ന 18 ഏക്കർ പാടശേഖരത്തിലാണ് കുട്ടപ്പൻ,സുനിൽ,ഗീതാ കൃഷ്ണൻ എന്നിവർ ചേർന്ന് കൃഷി ചെയ്തത്. ഉമ,ജ്യോതി എന്നീ ഇനങ്ങളിൽ പെട്ട വിത്താണ് വിതച്ചത്.വിത്ത്,വളം,പൂട്ടുകൂലി എന്നിവയും സർക്കാർ നൽകി.വെള്ളം എത്തിക്കുന്നതിനും ഒഴിക്കികളയുന്നതിനും അവശ്യമായ തോടുകൾ നവികരിക്കുകയും,മൊട്ടർ പ്രവർത്തിപ്പിക്കുന്നതിനു വേണ്ടി. പോസ്റ്റുകൾ സ്ഥാപിച്ച് വൈദ്യുതി കണക്ഷനും സൗജന്യമായി നൽകുകയും ചെയ്തു.വരൾച്ച രൂക്ഷമായപ്പോൾ വെള്ളംഎത്തിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായതിനാൽ ചെറിയ പാകപ്പിഴ സംഭവിച്ചത് ഒഴിച്ചാൽ കൃഷി ലാഭകരമായിരുന്നെനാണ് കർഷകർ പറയുന്നത്.നെല്ല്സപ്ലേക്കോയിക്കാണ് നൽകുന്നത്.