പന്തളം: വാട്ടർ അതോറിട്ടിയുടെ കുടിവെള്ളം കെട്ടിട നിർമ്മാണ പ്രവർത്തനത്തിന് സ്വകാര്യ വ്യക്തി എടുക്കുന്നതായി പരാതി.പെരുമ്പുളിക്കൽ മന്നംനഗർ ജംഗ്ഷനിൽ നിന്നും എം.സിറോഡിൻ പള്ളിമുക്കിലെത്തുന്ന റോഡിന്റെ സൈഡിലുള്ള കുടിവെളള പൈപ്പിൽ നിന്നുമാണ് രണ്ട് മാസത്തോളമായി അനധികൃതമായി ശുദ്ധജലം എടുത്ത് സ്വകാര്യ വ്യക്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. വാട്ടർ അതോറിട്ടിയുടെ പത്തനംനിട്ട അസി.എക്സിക്യൂട്ടീവ് എൻജിനിയർ ഉൾപ്പടെയുള അധികൃതരെ നാട്ടുകാർ പലവട്ടം അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ല.