പത്തനംതിട്ട: പെട്രോളിന്റെയും ഡീസലിന്റെയും വിലവർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നടപടി ഉടൻ പിൻവലിക്കണമെന്ന് കെ.ടി.യു.സി(എം) ജോസ് വിഭാഗം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ലോക വിപണിയിൽ ഡീസൽ പെട്രോൾ വില കുത്തനെ ഇടിഞ്ഞസമയത്താണ് കേന്ദ്രസർക്കാർ ഇപ്പോൾ വില വർദ്ധിപ്പിച്ചിരിക്കുന്നത്. കൊറോണ ബാധയെത്തുടർന്ന് രാജ്യം മുഴുവൻ വലിയ ദുരന്തത്തെ നേരിടുമ്പോഴാണ് ജനങ്ങളോടുള്ളവെല്ലുവിളിയാണ്.യോഗം കെ.ടി.യു.സി( എം) ജില്ലാ പ്രസിഡന്റ് പി.കെ.ജേക്കബ് ഉദ്ഘാടനം ചെയ്തു. ജോയി കുറ്റിയിൽ അദ്ധ്യക്ഷത വഹിച്ചു. ഷാജി ജോസഫ് മല്ലപ്പള്ളി,ജോർജ് കുട്ടി ഏബ്രഹം,വിശ്വാനാഥൻ മഠത്തിക്കാലയിൽ,ഇമ്മാനുവേൽ മല്ലപ്പള്ളി, സണ്ണി ജോർജ്ജ്,റോയി പുന്നൂർ,രാജൻ ഉതുപ്പാൻ തുടങ്ങിയവർ പ്രസംഗിച്ചു.