റാന്നി : കൊറോണ ഭീഷണിയിൽ അകപ്പെട്ടു കഴിയുന്നവർക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു നൽകുന്നതിൽ സി .പി.എം പ്രതിജ്ഞാബദ്ധമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റംഗം കെ.ജെ തോമസ് പറഞ്ഞു. കോവിഡ് രോഗബാധ ഭീഷണിയെ തുടർന്ന് ഐത്തലയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയർ സെന്റർ,പത്തനംതിട്ട റീ ഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവിന്റെയും നേതൃത്വത്തിൽ നടത്തിയ ഭക്ഷ്യ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്നവർക്ക് ഭക്ഷ്യ കിറ്റുകൾ അവശ്യ സാധനങ്ങളും എത്തിച്ചു നൽകുന്നതിന് സി.പി.എം നേതൃത്വം നൽകും.സമൂഹത്തെ ബാധിച്ച മഹാ രോഗത്തിനെതിരെ ഒറ്റകെട്ടായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ ഓരോ ഏരിയ കേന്ദ്രീകരിക്കും അതാത് പാലിയേറ്റീവ് കെയർ സെന്ററുകൾ ഇതിന് നേതൃത്വം നൽകും. മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയർ നേതൃത്വത്തിൽ റാന്നി താലൂക്കിൽ ഇപ്പോൾ കോവിഡ് ബാധയെത്തുടർന്ന് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന കുടുംബങ്ങൾക്ക് എല്ലാം ഭക്ഷണ കിറ്റുകൾ എത്തിച്ചു നൽകും.പത്തനംതിട്ട റീ ഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ രക്ഷാധികാരി കെ.പി ഉദയഭാനു,മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയർ പ്രസിഡന്റ് രാജു ഏബ്രഹാം എം.എൽ.എ, സെക്രട്ടറി പി.ആർ.ആർ പ്രസാദ് കൺവീനർ വിജോയ് പുള്ളോലിൽ, കെ.കെ സുരേന്ദ്രൻ, മോനായി പുന്നൂസ്,ജേക്കബ് മാത്യൂ ,അജിത്ത് എണസ്റ്റ്,സി.എസ് ഷിനു എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്.