ചെങ്ങന്നൂർ: മുനിസിപ്പൽ ചെയർമാൻ കെ.ഷിബുരാജന്റെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ പ്രധാന കേന്ദ്രങ്ങളിൽ കർശന പരിശോധനയും ബോധവൽക്കരണവും നടന്നു.ജില്ലാ ആശുപത്രിയിലെ പൊതുജന ആരോഗ്യ വിഭാഗം,ചെങ്ങന്നൂർ പൊലീസ്, ആർ.പി.എഫ്, റെയിൽവേ ഹെൽത്ത് വിഭാഗം തുടങ്ങിയ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ രാവിലെ മുതൽ തന്നെ പരിശോധനകൾ ആരംഭിച്ചു. ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ ചിലയിടങ്ങളിൽ കൈകൾ കഴുകുന്നിടത്ത് സോപ്പുകൾ വെച്ചിട്ടില്ലായെന്ന് കണ്ടെത്തി. എല്ലാ ഹോട്ടലുകളിലും ഷോപ്പുകൾ വെക്കാൻ നിർദ്ദേശം നൽകി. റെയിൽവേ സ്റ്റേഷനിൽ രണ്ടു സമയങ്ങളിലായി എത്തിയ ഇരുനൂറോളം യാത്രക്കാർക്ക് ബോധവൽക്കരണ ക്ലാസുകൾ എടുത്തു.അന്യസംസ്ഥാനത്ത് നിന്ന് വന്നവർക്കും തിരിച്ചു പോകുന്നവരുമായ തൊഴിലാളികൾക്ക് ആർ.പി.എഫ് ന്റേയും റെയിൽവേ എച്ച്.ഐ യുടെയും നേതൃത്വത്തിൽ വിവിധ ഭാഷകളിൽ നിർദ്ദേശങ്ങൾ നൽകി.ട്രെയിനുകൾ വരുമ്പോൾ കൊറോണ വൈറസിനെ കുറിച്ചുള്ള നിർദ്ദേശങ്ങൾ അനൗൺസ്‌മെന്റ് ചെയ്യുന്നുണ്ട്.ചെങ്ങന്നൂരിലെ റെയിൽവേയുടെ പ്രവർത്തനങ്ങൾ കുറ്റമറ്റതാണെന്ന് സംഘം വിലയിരുത്തി. സംഘത്തിൽ പൊതുജനാരോഗ്യ വിഭാഗം എച്ച്.ഐ എസ്.ആർ രാജു, ഹെഡ് നഴ്സ് വത്സല വി.ആർ,ആശാവർക്കർ രമണി വിഷ്ണു,ഡ്രൈവർ തങ്കച്ചൻ പൊലീസ് ഡിപ്പാർട്ട്‌മെന്റിൽനിന്നും സി.ഐ എം.സുധിലാൽ സിവിൽ പൊലീസുകാരായ ശ്യാംകുമാർ.ബി,ശ്രീകുമാർ.ആർ ആർ.പി.എഫ് എസ്.ഐ രാധാകൃഷ്ണൻ പി,പൊലീസുകാരായ പ്രസന്നകുമാർ,ഉണ്ണികൃഷ്ണപിള്ള റെയിൽവേ ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.