പത്തനംതിട്ട : ഇ-പോസ് വഴി വിരലടയാളം സ്വീകരിച്ചുള്ള റേഷൻ നിറുത്തലാക്കിയതിന് പകരമായി കാർഡ് ഉടമയുടെ മൊബൈൽ ഫോണിൽ ഒ.ടി.പി നമ്പർ എത്തുമ്പോഴുള്ള വിതരണം അപ്രായോഗികമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൻ വിളവിനാൽ പറഞ്ഞു. റേഷൻ കാർഡുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ പലരുടേയും കൈയിലില്ലാത്തത് റേഷൻകടക്കാരെ പ്രതിസന്ധിയിലാക്കുകയാണ്.