ഇളമണ്ണൂർ: ജീവൻ തുടിക്കുന്ന ചിത്രങ്ങളെ കടലാസിലേക്ക് പകർത്തുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥി ശ്രദ്ധയാകർഷിക്കുന്നു. പൂതങ്കര കടമാൻകുഴി തങ്കത്തറ വീട്ടിൽ അർപ്പിത രജിത് ആണ് അന്താരാഷ്ട ചിത്രരചന മത്സരങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച് ശ്രദ്ധേയമാകുന്നത്. വാരികൂട്ടിയത് നിരവധി പുരസ്കാരങ്ങളാണ്.ചിത്രകലയുടെ പിറകെ വലിയ ലക്ഷ്യങ്ങളുടെ യാത്രയ്ക്ക് തുടക്കമിട്ടു കഴിഞ്ഞു ഈ കൊച്ചു മിടുക്കി.കഴിഞ്ഞ വർഷം കേരള ടൂറിസം വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര ചിൽഡ്രൻസ് ഓൺലൈൻ ചെയിന്റിംഗ് മത്സരത്തിൽ പങ്കെടുത്ത് രണ്ടോളം സർട്ടിഫിക്കറ്റുകളും പുരസ്കാരവും നേടാൻ അർപ്പിതയ്ക്കു സാധിച്ചു.97 രാജ്യങ്ങളിൽ നിന്നായി 4000 ത്തോളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ കേരളത്തിൽ നിന്നും അവസരം ലഭിച്ച 40 കുട്ടികളിൽ ഒരാൾ ഈ കൊച്ചു കുട്ടിയായിരുന്നു. മത്സരത്തിൽ മോസ്റ്റ് ലൈക്സ് പെയിന്റിംഗ് കാറ്റഗറിയിലടക്കം മുന്നിലെത്താൻ അർപ്പിതക്കായി. അടൂർ എസ്.എൻ.ഡി.പി.യൂണിയൻ യൂത്ത്മൂവ്മെന്റ് ഏപ്രിൽ മാസം സംഘടിപ്പിക്കുന്ന കലാകായിക മേളയ്ക്കുള്ള ലോഗോ തയാറാക്കിയതും ഈ കുഞ്ഞ് കൈകളാണ്.
നിരവധി സമ്മാനങ്ങൾ ....
പത്തനംതിട്ട ക്വിന്റ് വരക്കൂട്ടം കോന്നി കൾച്ചറൽ ഫോറം തപസ്യ കലാസാഹത്യ വേദി എം.ജി.ഒ.സി. എസ്.എം, ശിലാ മ്യൂസിയം നന്മ, കോന്നി ഫെസ്റ്റ് തുടങ്ങി നിരവധി സംഘടന സംഘടിപ്പിച്ച ചിത്ര രചന, മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. വാട്ടർ കളർ,ക്രയോൺ ഫേബ്രിക് ചെയിന്റിംഗ് ഓയിൽ,പെയിന്റിംഗ് പെൻസിൽ ഡ്രോയിംഗ് എന്നിവയിലെല്ലാം അർപ്പിത മിടുക്കിയാണ്.പൂതങ്കര തങ്കത്തറ വീട്ടിൽ രജിത്,ദിവ്യ ദമ്പതികളുടെ മകളായ അർപ്പിത മങ്ങാട് ന്യൂമാൻ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥിനിയാണ്.
7 രാജ്യങ്ങളിൽ നിന്നായി 4000 ത്തോളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ കേരളത്തിൽ നിന്നും അവസരം ലഭിച്ച 40 കുട്ടികളിൽ ഒരാൾ ഈ കൊച്ചു കുട്ടിയായിരുന്നു.