ചെങ്ങന്നൂർ: മലങ്കര ഓർത്തഡോക്സ് ചെങ്ങന്നൂർ ഭദ്രാസനം കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി പള്ളികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാതിനാൽ പള്ളികളിൽ കുർബാനയ്ക്ക് എത്തിയവർ കുറഞ്ഞു. 300 വീടുകളുള്ള മംഗലം സെന്റ്‌മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഇന്നലെ 20 പേരാണ് എത്തിയത്. 560 വീടുകളുള്ള പേരിശേരി സെൻമേരിസ് പള്ളിയിൽ 50പേർ മാത്രമാണ് എത്തിയത്.ആചാരപ്രകാരമുള്ള കൈ മുത്തും, സമാധാനം കൊടുക്കൽ ചടങ്ങും പള്ളികളിൽ നടത്തിയില്ല.അത്യാവശ്യം വേണ്ട ഓർമ്മ പ്രാർത്ഥനകൾ നടത്തിയെങ്കിലും അവരോടൊപ്പം കുട്ടികളും പ്രായമായവരും എത്തരുതെന്ന് ഭദ്രാസനത്തിൽ നിന്നും നിർദ്ദേശമുണ്ടായിരുന്നു.സൺഡേസ്‌കൂൾ, പൊതുയോഗങ്ങൾ, വൈകുന്നേരമുള്ള പ്രാർത്ഥനകൾ എന്നിവ മാറ്റിവെച്ചു. മർത്തോമ സഭയുടെ കുർബാനകൾ നടത്തിയില്ല. മറ്റുസഭകളുടെ ആരാധന ഒരു മണിക്കൂറായി ചുരുക്കി.