കോന്നി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മദ്ധ്യവയസ്കൻ അറസ്​റ്റിൽ.വി.കോട്ടയം ആശാൻ പറമ്പിൽ ബിജുവിനെയാണ് കോന്നി സി.ഐഎസ്.അഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ അറസ്​റ്റു ചെയ്തത്.ചാരി​റ്റബിൾ ട്രസ്​റ്റിന്റെ ചുമതലയിൽ താമസിച്ച് പഠിച്ചു വരുന്ന പെൺകുട്ടിയിൽ മാ​റ്റങ്ങൾ കണ്ടതോടെ ട്രസ്​റ്റ് ഭാരവാഹികൾ ചേപ്പാട് കരിയിലക്കുളങ്ങര പൊലീസിൽ പരാതി നൽകിയിരുന്നു. പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.