16-naranganam-maliyam
കടമ്മനിട്ടയ്ക്കും ആടിയാനിക്കും ഇടയിൽ കുടിലുകുഴിയിൽ മാലിന്യം റോഡിന്റെ മദ്ധ്യഭാഗത്ത് തള്ളിയിരിക്കുന്ന നിലയിൽ

നാരങ്ങാനം: പട്ടാപ്പകൽ മാലിന്യം റോഡിൽ തള്ളിയതായി പരാതി.നാരങ്ങാനം പഞ്ചായത്തിൽ കടമ്മനിട്ടയ്ക്കും ആടിയാനിക്കും ഇടയിൽ കുടിലുകുഴിയിലാണ് ദുർഗന്ധം വമിക്കുന്ന മാലിന്യം റോഡിന്റെ മദ്ധ്യഭാഗത്ത് നിക്ഷേപിച്ചിരിക്കുന്നത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ സ്ഥലത്തെത്തി.വിജനമായ ഈ സ്ഥലത്ത് മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണെന്ന് പ്രദേശവാസികൾ ആരോപിച്ചു. ഈ ഭാഗങ്ങളിൽ സി.സി.ടി വി കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.