അടൂർ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനിലെ 1188-ാംകടമ്പനാട് തെക്ക് ശാഖയിലെ ഗുരുദേവ - ദുർഗാദേവീ ക്ഷേത്രത്തിലെ 22 മുതൽ 25 വരെ നടത്താനിരുന്ന ഉത്സവ പരിപാടികളിൽ നിന്നും കൊടിയേറ്റ് സദ്യ,പൊങ്കാല,ആറാട്ട് ഘോഷയാത്ര മുതലായ ആഘോഷങ്ങൾ ഒഴിവാക്കുവാൻ ഉത്സവകമ്മിറ്റിയോഗം തീരുമാനിച്ചു. കൊടിയേറ്റ്, കൊടിയിറക്ക്, ക്ഷേത്രസംബന്ധിയായ പൂജകൾ എന്നിവ നോട്ടീസ് പ്രകാരം നടക്കുമെന്ന് ശാഖാ പ്രസിഡന്റ് എ.പൊടിയൻ അറിയിച്ചു.