തിരുവല്ല: കൊറോണ ഭീഷണിയിൽ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ പെട്രോളിനും ഡീസലിനും മൂന്നുരൂപ വീതം എക്സൈസ് ഡ്യൂട്ടി ചുമത്തി വിലവർദ്ധിപ്പിച്ച കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ലയിൽ ചക്രസ്തംഭന സമരം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല,ഭാരവാഹികളായ ജിജോ ചെറിയാൻ,അഖിൽ ഓമനക്കുട്ടൻ,അഭിലാഷ് വെട്ടിക്കാട്, ജാസ് പോത്തൻ, ബിജിമോൻ ചാലാക്കേരി, രതീഷ് പാളിയിൽ, രതീഷ് എന്നിവർ പ്രസംഗിച്ചു.