കി​ട​ങ്ങ​ന്നൂർ: കി​ട​ങ്ങ​ന്നൂർ പ​ള്ളി​മുക്ക​ത്ത് ദേ​വീ​ക്ഷേ​ത്രത്തിൽ ഈ വർഷ​ത്തെ മീ​ന​ഭ​ര​ണി​മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധിച്ച് 21 മുതൽ ന​ടത്താൻ നി​ശ്ച​യി​ച്ചി​രു​ന്ന സ​പ്​താ​ഹ​യ​ജ്ഞവും സ്റ്റേ​ജ് പ​രി​പാ​ടി​ക​ളും ഉത്സ​വ​ഘോ​ഷ​യാ​ത്ര​യും നി​ല​വി​ലു​ള്ള അ​ടി​യന്ത​ര സാ​ഹ​ചര്യം ക​ണ​ക്കി​ലെ​ടു​ത്ത് ക​ര​ക്കാരും ഭ​ര​ണ​സ​മി​തിയും ചേർ​ന്ന് ഏ​ക​ക​ണ്ഠ​മാ​യി ന​ട​ത്തേ​ണ്ടെ​ന്ന് തീ​രു​മാ​നിച്ചു. മീ​ന​ഭ​ര​ണി​മ​ഹോ​ത്സ​വം അ​നു​ഷ്ഠാ​ന ച​ട​ങ്ങു​കൾ മാ​ത്ര​മേ ഉ​ണ്ടാ​കു​ക​യു​ള്ളൂ​വെന്ന് ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി ഭാ​ര​വാ​ഹി​കൾ അ​റി​യിച്ചു.