പത്ത​നം​തിട്ട: കൊറോണ പട​രുന്ന സാഹ​ച​ര്യ​ത്തിൽ മുൻക​രു​ത​ലിന്റെ ഭാഗ​മായി സംസ്ഥാ​നത്തെ മദ്യ​ശാ​ല​കൾ അട​യ്ക്ക​ണ​മെന്ന് കേരള മദ്യ​വർജന ബോധ​വൽക്ക​രണ സമിതി സംസ്ഥാന എക്‌സി​ക്യൂ​ട്ടീ​വ് യോഗം ആവശ്യപ്പെട്ടു​.
പ്രസി​ഡന്റ് സോമൻ പാമ്പാ​യി​ക്കോട് അദ്ധ്യ​ക്ഷത വഹി​ച്ചു. സംസ്ഥാന രക്ഷാ​ധി​കാരി ഡോ. തോളൂർ ശശി​ധ​രൻ, നാസർ ഹമീ​ദ് പാല​ക്കാ​ട്, സാമു​വേൽ പ്രക്കാ​നം, വട്ടി​യൂർക്കാവ് സദാ​ന​ന്ദൻ, ഉബൈ​ദുള്ള കട​വ​ത്ത് കാസർകോട്, ബേബി​ക്കുട്ടി ഡാനി​യേൽ, ഗിരിജ മോഹൻ, ജമീല മുഹ​മ്മ​ദ്, കെ.​ജി.നന്ദ​കു​മാർ, ജിനോ ജോൺ കോട്ടയം, ഷൈനി തോമസ് എറ​ണാ​കുളം എന്നി​വർ പ്രസം​ഗി​ച്ചു.