അടൂർ : കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കുകയും വിദ്യാർത്ഥികളുടെ പഠനാവസരങ്ങൾ പൂർണ്ണമായി നഷ്ടപ്പെടാതിരിക്കാൻ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്. ഇത് ഉൾക്കൊണ്ട് അടൂർ എസ്.എൻ.ഐ.ടിയിലെ അദ്ധ്യാപകർ വിർച്ച്വൽ ഇൻസ്ട്രക്ഷൻ മോഡിലേക്ക് മാറി. പാഠ്യ ഭാഗങ്ങൾ വീഡിയോ രൂപത്തിൽ റെക്കോർഡ് ചെയ്ത് വിദ്യാർത്ഥികൾക്ക് നൽകി. വിഷയങ്ങളുടെ പഠന ഉദ്ദേശവും സാക്ഷാത്കാരവും പൂർണമായി ഉൾക്കൊണ്ടാണ് ഓരോ വിഡിയോയും തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ തുടർ ആഭ്യന്തര വിലയിരുത്തലും വിർച്ച്വൽ മോഡിൽ നടത്തും. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൊറോണ മഹാമാരി പ്രതിരോധിക്കുവാൻ ദുരന്തമുഖത്ത് സർക്കാരിനൊപ്പം കൈകോർക്കുകയാണ് എസ്.എൻ. ഐ.ടി.