പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന് ആവേശകരമായ പ്രതികരണവുമായി അദ്ധ്യാപകർ.
ജില്ലയിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും കെ.എസ്.ടി.എ നേതൃത്വത്തിൽ സാനിറ്റേഷൻ സാമഗ്രികൾ ഒരുക്കി.
'അദ്ധ്യാപകർ കുട്ടികളുടെ വീട്ടിലേക്ക് ' എന്ന ക്യാമ്പയിന്റെ പ്രവർത്തനത്തിന്റെ ഭാഗമായും തുടർ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്‌കൂളിൽ കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ.ജെ. ഹരികുമാർ നിർവഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവംഗം കെ.എൻ.ശ്രീകുമാർ, ജില്ലാസെക്രട്ടറി രാജൻ ഡി. ബോസ്, കേരളാ ഗവ.നഴ്‌സസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.ജി.ഗീതാമണി, പ്രിൻസിപ്പൽ ജോസ് പോൾ, കെ.ബി.ലാൽ എന്നിവർ പങ്കെടുത്തു.