17-anish
ഇന്ധനവില വർദ്ധനക്കെതിരെ യൂത്ത് കോൺഗ്രസ്പത്തനംതിട്ട നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ചക്ര സ്തംഭന സമരം യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉത്​ഘാടനം ചെ​യ്യുന്നു

പത്തനംതിട്ട : ഇന്ധനവില വർദ്ധനക്കെതിരെ യൂത്ത് കോൺഗ്രസ് ചക്രസ്തംഭന സമരം സംഘടിപ്പിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം എല്ലാ നിയോജക മണ്ഡലം ആസ്ഥാനങ്ങളിലുമാണ് സമരം സംഘടിപ്പിച്ചത്.പത്തനംതിട്ട, അടൂർ,കോന്നി,റാന്നി,തിരുവല്ല എന്നീ സ്ഥലങ്ങളിൽ അഞ്ചു മിനിറ്റ് സമയം ഗതാഗതം സ്തംഭിപ്പിച്ച് സമരം നടത്തി.കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ പ്രതീകാത്മക സമരമാണ് ജില്ലയിൽ സംഘടിപ്പിച്ചതെന്ന് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ അറിയിച്ചു. പത്തനംതിട്ട നഗരത്തിൽ മിനി സിവിൽ സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇരുചക്രവാഹനങ്ങളുമായി അഞ്ചു മിനിറ്റ് റോഡ് ഉപരോധിച്ചു. ഭരണകൂടം ജനങ്ങളെ കൊള്ളയടിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്നും പെട്രോൾ ഉൽപ്പന്നങ്ങളെ ജി.എസ്.ടി യുടെ കീഴിൽ കൊണ്ടുവരണമെന്നും സമരത്തെ അഭിസംബോധന ചെയ്ത് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല പറഞ്ഞു.എം.ജി കണ്ണൻ,അഫ്‌സൽ വി.ഷെയ്ഖ് എ.സുരേഷ് കുമാർ,വെട്ടൂർ ജ്യോതി പ്രസാദ്,ആൻസർ മുഹമ്മദ് അഖിൽ അഴൂർ എം.എസ് ഷിജു, ആരിഫ് ഖാൻ,ഷിനി മെഴുവേലി തുടങ്ങിയാൽ സമരത്തിന് നേതൃത്വം നൽകി.ചക്ര സ്തംഭന സമരം ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടൗണിൽ സൗജന്യമായി മാസ്​കുകൾ വിതരണം ചെയ്തു.