അടൂർ : സിദ്ധനർ സർവീസ് വെൽഫയർ സൊസൈറ്റി സംസ്ഥാന കമ്മിറ്റി 31വരെയുള്ള സംഘടനാ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കുന്നതിനും കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന് സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങൾക്ക് കരയോഗ - യൂണിയൻ - മഹിളാ - യുവജനവേദികൾ, സംസ്ഥാന കമ്മിറ്റി,ഡയറക്ടർ ബോർഡ്,കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി പ്രവർത്തകരും പ്രാദേശികമായി അണിചേർന്ന് സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും സംസ്ഥാന പ്രസിഡന്റ് കെ.ദാമോദരനും ജനറൽസെക്രട്ടറി ആർ.നാരായണനും സംയുക്ത പ്രസ്ഥാവനയിൽ ആഹ്വാനം ചെയ്തു.