തിരുവല്ല: നിർമ്മാണം പുരോഗമിക്കുന്ന കുറ്റൂർ മനയ്ക്കച്ചിറ റോഡിലെ കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു.വാഴയിൽപ്പടി പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ടെസ്റ്റ് റൺ നടത്താനായി കഴിഞ്ഞ ദിവസം പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടിരുന്നു. വലിയവാഹനങ്ങൾ കയറിയപ്പോൾ തിരുവല്ല-കല്ലിശേരി കുടിവെള്ളപദ്ധതിയുടെ വലിയ പൈപ്പുപൊട്ടുകയായിരുന്നു.ഇതോടെ കുറ്റൂർ മനയ്ക്കച്ചിറ റോഡിൽ വെള്ളക്കെട്ട് രൂക്ഷമായി.തിരുവല്ല,ചെങ്ങന്നൂർ ഭാഗത്തുള്ളവർക്ക് കുടിവെളളം വിതരണവും തടസപ്പെട്ടു.വാഹനങ്ങളും വെളളത്തിലൂടെയാണ് കടന്നുപോകുന്നത്. പാലത്തിന്റെ നിർമ്മാണം നടക്കുമ്പോൾതന്നെ പൈപ്പുപൊട്ടി വെള്ളം പുറത്തേക്ക് ഒഴുകിയിരുന്നതായും പ്രദേശവാസികൾ പറയുന്നു.പാഴാകുന്ന വെളളം പാലത്തിന് താഴേക്ക് ഒഴികിയിരുന്നതിനാൽ റോഡിൽ കെട്ടിക്കിടന്നിരുന്നില്ല. എന്നാൽ പാലം വാഹന ഗതാഗതത്തിനായി തുറന്നുകൊടുത്തപ്പോൾ തോടിന്റെ വശങ്ങൾ മണ്ണിട്ട് ഉയർത്തിയതോടെ വെള്ളം ഒഴുകിപ്പോകാതെ റോഡിൽ കെട്ടികിടക്കുകയായിരുന്നെന്നും പ്രദേശവാസികൾ പറഞ്ഞു.