തിരുവല്ല : ലീഗൽ മെട്രോളജി വകുപ്പ് വിവിധ സ്ഥലങ്ങളിലും ഓഫീസുകളിലും നടത്തുന്ന അളവ് തൂക്ക ഉപകരണങ്ങളുടെ പുന:പരിശോധനാ ക്യാമ്പുകൾ, ഓട്ടോറിക്ഷ ഫെയർ മീറ്റർ പരിശോധന എന്നിവ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഈ മാസം 31വരെ ഒഴിവാക്കിയതായി ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അറിയിച്ചു.