പന്തളം: കൊറോണ വൈറസിനെ തുരത്താൻ ജാഗ്രതയാണ് വേണ്ടതെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു.പന്തളം നഗരസഭാ കൗൺസിൽ ഹാളിൽ ചേർന്ന കോറോണാ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പന്തളത്ത് ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. പന്തളം നഗരസഭാ പരിധിയിൽ 33 വാർഡുകളിലായി 130 പേർ നീരിക്ഷണത്തിലുണ്ട്. അടൂർ നിയോജക മണ്ഡലത്തിൽ 669 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. നഗരസഭാ ചെയർപേഴ്‌സൺ ടി.കെ.സതി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ആർ.ജയൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ രാധാ രാമചന്ദ്രൻ, ലസിതാ നായർ, ആനി ജോൺ തുണ്ടിൽ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ.രാമൻ, കൗൺസിലർമാരായ ,ഡി.രവീന്ദ്രൻ, എൻ. ജി. സുരേന്ദ്രൻ, അഡ്വ. കെ.എസ്.ശിവകുമാർ, എ. ഷാ കോടാലിപറമ്പിൽ, എൽ. സരസ്വതിയമ്മ. ആർ.രവി, കെ.വി.പ്രഭ, കെ.ആർ.വിജയകുമാർ, മെഡിക്കൽ ഓഫീസർ കുക്കു പി.രാജീവൻ, നഗരസഭാ സെക്രട്ടറി ജി. ബിനു, എച്ച്.ഐ.എബ്രഹാം പി.സഖറിയ, നഗരസഭാ എച്ച്.ഐ.സുനിൽകുമാർ, വില്ലേജ് ഒാഫീസർ മാരായ കെ. ജി. മനോജ്, ജെ.സിജു, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ എഫ്. അൻവർ ഷാ തുടങ്ങിയവർ സംസാാരിച്ചു.
യോഗ തീരുമാനങ്ങൾ- വിദേശത്ത് നിന്ന് എത്തുന്നവരുടെ സഞ്ചാരപഥം അന്വേഷിക്കും. ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം, , ബോധവൽക്കരണം, കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഹെൽപ്പ് ഡസ്‌ക്ക് പ്രവർത്തനം. ഇ.കെ.നായനാർ പാലിയേറ്റീവ് കെയർ തുടങ്ങിയ ജീവകാരുണ്യ സംഘടനകളുടെ സേവനം ലഭ്യമാക്കും. ഒരു വാർഡിൽ അഞ്ച് ടീം എപ്പോഴും സജ്ജമാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ചുമതലയിൽ ഐസൊലേഷനിൽ കഴിയുന്നവർക്ക് സഹായം ലഭ്യമാക്കും.