ഇ​ല​ന്തൂർ: ഇ​ലന്തൂർ മാർ​ക്ക​റ്റി​ലെ ഷോ​പ്പിം​ഗ് കോം​പ്‌​ള​ക്‌സിൽ നി​ന്ന് നി​ല​വി​ലു​ള്ള വ്യാ​പാ​രിക​ളെ നോ​ട്ടീ​സില്ലാ​തെ ഇ​റ​ക്കി​വി​ടാ​നു​ള്ള നീ​ക്കത്തിൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ല​ന്തൂ​രി​ലെ വ്യാ​പാ​രി​കൾ ഇ​ന്ന് ക​രി​ദി​നം ആ​ച​രി​ക്കും.കേ​ര​ള​ വ്യാ​പാ​രി​വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മിതി ഇ​ലന്തൂർ യൂ​ണി​റ്റി​ന്റെ നേ​തൃ​ത്വ​ത്തിൽ വി​ളി​ച്ചു​കൂട്ടി​യ സർ​വകക്ഷി​യോ​ഗ​ത്തി​ലാണ് ഈ തീ​രു​മാനം.പ​ഞ്ചാ​യത്ത് ഭ​ര​ണ​സ​മി​തി അ​നുകൂ​ല തീ​രു​മാ​ന​മെ​ടു​ത്തി​ല്ലെ​ങ്കിൽ 19മു​തൽ വിവി​ധ രാ​ഷ്ട്രീ​യ​പാർ​ട്ടി​ക​ളു​ടെ പി​ന്തു​ണ​യോടെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടികൾ ആ​രം​ഭി​ക്കാനും തീ​രു​മാ​നിച്ചു.യോ​ഗത്തിൽ യൂ​ണി​റ്റ് പ്ര​സി​ഡന്റ് സ​ണ്ണി തോമ​സ് അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു.യൂ​ണി​റ്റ് സെ​ക്രട്ട​റി എസ്.രാ​ജീവ്,വിവി​ധ രാ​ഷ്ട്രീ​യക​ക്ഷി നേ​താ​ക്കളാ​യ എം.ബി.സ​ത്യ​ൻ,പി.എം.ജോൺ​സൺ,പി.ആർ.പ്ര​ദീപ്,വി.വി.വി​നോദ്,എസ്.സു​ബി​രാജ്, ബി.ജ​യ​കു​മാർ, ജി.വി​ദ്യാ​ധരൻ,ജോൺ​സ് യോ​ഹ​ന്നാൻ,പി.സി.സ​ഖ​റിയാ,വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി യൂ​ണിറ്റ് പ്ര​സി​ഡ​ന്റ് പു​ഷ്​പ​രാ​ജൻ,ഏ​കോ​പ​ന സ​മി​തി ടൗൺ യൂ​ണി​റ്റ് പ്ര​സി​ഡന്റ് സ​നൽ​കു​മാർ,വാ​ര്യാ​പു​രം യൂ​ണി​റ്റ് പ്ര​സിഡന്റ് സാം അ​മ്പ​ല​ത്തു​ങ്കൽ എ​ന്നി​വർ സം​സാ​രിച്ചു.