അടൂർ : കൊറോണാ വൈറസ് ബാധയെ തുടർന്ന് 28ന് അടൂരിൽ നടത്താനിരുന്ന സംസ്ഥാന പരിസ്ഥിതി സംരക്ഷണ സമിതിയുടെ ജില്ലാ മീറ്റിംഗും അംഗങ്ങൾക്കുള്ള ബോധവൽക്കരണ സെമിനാറും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചതായി സംസ്ഥാന പരിസ്ഥിതി ചെയർമാൻ ഫാ.ഗീവർഗീസ് ബ്ളാഹേത്തും ജില്ലാ രക്ഷാധികാരി മാത്യൂ ചാണ്ടി തിരുവല്ലയും അറിയിച്ചു.