മല്ലപ്പള്ളി : ആരോഗ്യ വകുപ്പ്,മല്ലപ്പള്ളി പഞ്ചായത്ത്,എ.കെ.ജി പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി എന്നിവ സംയുക്തമായി കൊറോണ ജാഗ്രത കേന്ദ്രം ആരംഭിച്ചു. കൊറോണാ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് ബോധവൽക്കരണവും പരിശോധനയുമാണ് ലക്ഷ്യം.താലൂക്ക് ആശുപത്രിയിൽ നിന്നുള്ള ജീവനക്കാരും,എ.കെ.ജി പെയിൻ ആൻഡ് പാലയേറ്റീവ് വോളന്റിയർമാരും, പൊലീസു അടങ്ങുന്ന സംഘമാണ് ജാഗ്രത കേന്ദ്രത്തിൽ ഉണ്ടാവുക.ഇവർ യാത്രക്കാരെ നിരീക്ഷിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ലഘുലേഖകൾ വിതരണം ചെയ്യും. ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കും. ജാഗ്രതാ കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ ഉദ്ഘാടനം ചെയ്തു. കെ.എം.ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു.ഡോ.സിനിഷ് പി.ജോയ്,ബിനു വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.ആദ്യഘട്ടത്തിൽ ഈ മാസം 31 വരെ പ്രവർത്തിക്കും.