പത്തനംതിട്ട: കഴിഞ്ഞ രാത്രി നഗരത്തിലെത്തിയ ജാർക്കണ്ഡ് യുവാവിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ എെസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാക്കി. കട്ടപ്പനയിൽ നിന്ന് പത്തനംതിട്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിയ 26കാരനെ കൊറോണ നിരീക്ഷണ കൗണ്ടറിൽ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ പനിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ആശുപത്രിയിൽ പോകണമെന്ന് ഹെൽത്ത് ഇൻസ്പെക്ടർമാർ പറഞ്ഞപ്പോൾ കടന്നു കളയാൻ ശ്രമിച്ച ഇയാളെ ജീവനക്കാർ തടഞ്ഞു. ജനറൽ ആശുപത്രിയിൽ നിന്ന് ആംബുലൻസ് വരുത്തി അതിൽ കയറാൻ പറഞ്ഞിട്ടും കൂട്ടാക്കാതെ യുവാവ് കുതറി മാറാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് എത്തിയാണ് ഇയാളെ നിർബന്ധിച്ച് ആംബുലൻസിൽ കയറ്റി ആശുപത്രിയിലെത്തിച്ചത്. സ്രവങ്ങൾ പരിശോധനയ്ക്കയച്ചു.