നാരങ്ങാനം: കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് വിവിധ വകുപ്പുകളുടെ സംയുക്ത യോഗം കൂടി തീരുമാനമെടുത്തു. അലോപ്പതി, ആയുർവേദം,ഹോമിയോ,വിദ്യഭ്യാസ വകുപ്പ് ,ഐ.സി.ഡി.എസ്,കുടുംബശ്രീ,വ്യാപാരി വ്യവസായി ഏകോപന സമിതി,റസിഡന്റ്സ് അസോസിയേഷൻ,ആരാധനാലയങ്ങളുടെ ഭാരവാഹികൾ,മത പുരോഹിതർ,സമുദായ സംഘടനാ നേതാക്കൾ, എന്നിവരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ജാഗ്രതാ സമിതി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.രോഗവ്യാപനം തടയുന്നതിനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ ലഘുലേഖകൾ വീടുകൾ തോറും വിതരണം ചെയ്യും.വിദേശത്തു നിന്ന് വരുന്നവർ റിപ്പോർട്ട് ചെയ്യുന്നതിനായി പി.എച്ച്.സി.യിൽ കോൾ സെന്റർ ആരംഭിച്ചു.പൊതുചടങ്ങുകൾ ഒഴിവാക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന് ബോധവൽക്കരണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികൾ,മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്‌പെക്ടർ,എന്നിവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.