പന്തളം : കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ ക്ഷേത്ര ഉത്സവമായ അത്തമഹോത്സവം വർണപ്പകിട്ടുകൾ ഒഴിവാക്കി ക്ഷേത്ര ചടങ്ങുകളോടെ നടത്താൻ പുത്തൻകാവിൽ ഭഗവതി ക്ഷേത്ര ഭരണസമിതി തീരുമാനിച്ചു.ജില്ലയിലെ കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ ക്ഷേത്ര ഉത്സവങ്ങൾ ഒഴിവാക്കണമെന്ന് ജില്ലാകളക്ടർ നേരത്തെ അറിയിച്ചിരുന്നു.അതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെതീരുമാനം കമ്മിറ്റി എടുത്തത്. മദ്ധ്യ തിരുവിതാംകൂറിലെ ഏറ്റവും വലിയ വ്യത്യസ്തങ്ങളായ കെട്ടുരുപ്പടികൾ അണിനിരക്കുന്ന കെട്ടുകാഴ്ച എന്ന ഖ്യാതിയുള്ള ഉത്സവമാണ് പുത്തൻകാവിൽ അത്ത മഹോത്സവം.വിദേശികളടക്കം പതിനായിരങ്ങൾ പങ്കെടുക്കുന്ന ഉത്സവവുമാണ്.നിലവിലെ സാഹചര്യത്തിൽ അതിനാൽ കെട്ടുകാഴ്ചയും ഗാനമേളയും ഒഴിവാക്കാൻ കമ്മിറ്റി ഐക്യകണ്‌ഠേന തീരുമാനിക്കയാരുന്നു. മറ്റ് ചടങ്ങുകൾക്ക് മാറ്റമില്ലെന്നും ക്ഷേത്രം പ്രസ്ഥാവനയിൽ അറിയിച്ചു.