പത്തനംതിട്ട: ആകെ 21 പേർ ജില്ലയിലെ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉണ്ട്. ഇന്നലെ പുതിയതായി മൂന്നു പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇന്നലെ കൊറോണ ഇല്ലെന്ന് കണ്ടെത്തിയ 11 പേരെക്കൂടി ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആകെ 33 പേർ ഡിസ്ചാർജായി. വീടുകളിൽ 1254 പേർ നിരീക്ഷണത്തിൽ ആണ്.
സർക്കാർ മേഖലയിൽ 60 ബെഡ്ഡുകളും, സ്വകാര്യ മേഖലയിൽ 48 ബെഡ്ഡുകളും രോഗികളെ ഐസൊലേറ്റ് ചെയ്യുന്നതിനായി സജ്ജീകരിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിൽ നിന്ന് ഇന്നലത്തെ അഞ്ചെണ്ണം ഉൾപ്പെടെ ആകെ 99 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ജില്ലയിൽ ആകെ 51 സാമ്പിൾ ഫലങ്ങൾ നെഗറ്റീവാണ്. 12 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

 6050 അയ്യപ്പഭക്തരെ സ്ക്രീൻ ചെയ്തു
ശബരിമല മാസപൂജയുമായി ബന്ധപ്പെട്ട് പമ്പയിൽ എത്തിയ 6050 അയ്യപ്പഭക്തന്മാരെ ഇതുവരെ സ്‌ക്രീൻ ചെയ്തു. ഇന്നലെ 1984 അയ്യപ്പഭക്തന്മാരെ പരിശോധിച്ചു. ആർക്കും പനി ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.

 വിദേശത്ത് നിന്നെത്തിയ 118 പേരെ കണ്ടെത്തി


വിദേശത്തുനിന്ന് തിരിച്ചെത്തിയ 118 പേരെ പുതുതായി കണ്ടെത്തിയിട്ടുണ്ട്. 56 പേരെ ഇന്നലെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. നിലവിൽ വിദേശത്തുനിന്നും തിരിച്ചെത്തിയ 788 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

 ഇതര സംസ്ഥാനക്കാർക്ക് സ്ക്രീനിംഗ്


റെയിൽവേ സ്റ്റേഷനുകളിലും, ബസ് സ്റ്റേഷനുകളിലും 3093 പേരെ സ്‌ക്രീൻ ചെയ്തതിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുവന്ന 765 പേരെ തിരുവല്ല റെയിൽവേ സ്റ്റേഷനിലും ജില്ലയിലെ വിവിധ ബസ് സ്റ്റേഷനുകളിലും സ്‌ക്രീനിംഗിന് വിധേയമാക്കി. ഇവരിൽ രോഗലക്ഷണങ്ങൾ കാണിച്ച ആറു പേരെ നിർബന്ധിത ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. സ്ഥാപനങ്ങളിൽ പരിശോധനയ്ക്ക് ഉപയോഗിക്കാനായി 246 ഡിജിറ്റൽ തെർമോമീറ്ററുകൾ ലഭ്യമാക്കിയിട്ടുണ്ട്.