ചെങ്ങന്നൂർ: കൊറോണ വൈറസ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നഗരസഭാ ചെയർമാന്റെ നേതൃത്വത്തിലുള്ള വിവിധ സ്‌ക്വാഡുകളുടെ നിരീക്ഷണം ശക്തമാക്കി.നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ,ആർ.ഡി.ഒ. ജി.ഉഷാകുമാരി, സി.ഐ.എം.സുധിലാൽ,ആർ.പി.എഫ്. എസ്.ഐ. പി.രാധാകൃഷ്ണൻ റെയിൽവേ ചീഫ് ഹെൽത്ത് ഇൻസ്‌പെക്ടർ പി.എൻ.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ നിരീക്ഷണം നടത്തി. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയും നടക്കുന്നുണ്ട്.നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലെ പ്രത്യേക മെഡിക്കൽ ടീം,നഗരസഭയുടെ ആരോഗ്യ വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ പരീക്ഷകൾ നടക്കുന്ന വിവിധ സ്‌കൂളുകൾ,പൊതുജനങ്ങൾ കൂടുതലായി എത്തുന്ന സർക്കാർ ഓഫീസുകൾ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് മുൻകരുതൽ നടപടികൾ എടുത്തിട്ടുണ്ടോഎന്ന് പരിശോധന നടത്തി. ഇതോടൊപ്പം ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു.നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭാ വർഗീസ്,സെക്രട്ടറി ജി.ഷെറി,ഹെൽത്ത് ഇൻസ്‌പെക്ടർ ടി.രാജൻ,മെഡിക്കൽ ഓഫീസർ ഡോ.ചിത്രാ സാബു,പി.എച്ച്.എൻ.വി.ആർ.വത്സല, എച്ച്.ഐ.മാരായ എസ്.ആർ.രാജു,കെ.എൻ.സുരേഷ് കുമാർ,നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.