തിരുവല്ല: പെരിങ്ങര പഞ്ചായത്ത് എട്ടാം വാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ കൈതാരത്ത് പടി - പറമ്പത്ത്‌പടി റോഡ് മാത്യു ടി.തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന്‌ അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹൻ അദ്ധ്യക്ഷത വഹിച്ചു. ഈപ്പൻ കുര്യൻ, ജയകുമാരി,സി.കെ.പൊന്നപ്പൻ, കെ.എസ്.ഗോപകുമാർ, പൂതിയോട്ട് രാമൻ നായർ എന്നിവർ പ്രസംഗിച്ചു.