കൊല്ലകടവ് : കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നല്ലവീട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ചുള്ള പൊതുപരിപാടികളും 21 മുതൽ നടത്താനിരുന്ന പറയ്‌ക്കെഴുന്നള്ളിപ്പും ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവച്ചിരിക്കുന്നു. എന്നാൽ ക്ഷേത്രാചാരണങ്ങൾക്ക് യാതൊരു മാറ്റവും ഉണ്ടായിരിക്കുന്നതല്ല. കൂടാതെ ക്ഷേത്രത്തിൽ പറ സ്വീകരിക്കുന്നതുമാണ്.