തെങ്ങമം: കൊറോണയെ പ്രതിരോധിക്കാൻ ഹാൻഡ് വാഷ് ചലഞ്ചുമായി പള്ളിക്കലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ.തെങ്ങമം ജംഗ്ഷനിലാണ് പ്രവർത്തകർ ഹാൻഡ് വാഷിനാവശ്യമായ ക്രമീകരണങ്ങൾ ഉണ്ടാക്കിയത്. 500 ലിറ്റർ വാട്ടർടാങ്കിൽ വെള്ളവും ഹാൻഡ് വാഷും പ്രത്യേകം വാഷിംഗ്ബബെയ്സനും ഒരുക്കിയാണ് വേണ്ടക്രമീകരണങ്ങൾ നടത്തിയത്.ദൈനംദിനം നിരവധി വിദ്യാർത്ഥികളും യാത്രക്കാരും എത്തുന്ന തെങ്ങമം ജംഗ്ഷനിൽ ആളുകൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് യൂത്ത് കോൺഗ്രസ് ഒരുക്കിയ സംവിധാനം. പരിപാടിയുടെ ഭാഗമായി പ്രവർത്തകർ മാസ്ക്കുകളും വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിമൽ കൈതക്കൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വഴുവേലിൽ രാധാകൃഷ്ണൻ,ഡി.സി.സി ജനറൽ സെക്രട്ടറി സുധാക്കുറുപ്പ്, തോട്ടുവ.പി.മുരളി, ആർ. അശോകൻ യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികൾ ആയ ജി.മനോജ്,രഞ്ജു തുമ്പമൺ,ജിതിൻ. ജി. നൈനാൻ, അനന്തു ,കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികൾ ആയ എം.ആർ.ഗോപകുമാർ, അഡ്വ.പിഅപ്പു,രാഹുൽ കൈതക്കൽ,വിഷ്ണു പള്ളിക്കൽ,അജിത്.ആർ.കൃഷ്ണൻ,അഭിരാം കൈതക്കൽ,ജിഷ്ണു രാജ്, അരുൺ.ബി.കുറുപ്പ്, കേരളകുമാരൻ നായർ,പ്രസാദ് എന്നിവർ പ്രസംഗിച്ചു.