പത്തനംതിട്ട : ജില്ലാ കോൺഗ്രസ് കമ്മിറ്റി കെ. കരുണാകരൻ പാലിയേറ്റീവ് കെയർ കൊറോണ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് രംഗത്ത്. ഇതിന്റെ ഭാഗമായി ബസ് സ്റ്റാന്റ്, വിദ്യാലയങ്ങൾ എന്നിവടങ്ങളിൽ വൈറസ് വ്യാപനം തടയുന്നതിനായി ബോധവത്കരണ പരിപാടിയും സാനിട്ടെസർ വിതരണവും നടത്തി. കൂടാതെ സർക്കാർ നടപ്പാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാകും.
കെ. കരുണാകരൻ പാലിയേറ്റീവ് കെയറിന്റെ പരിശീലനം നേടിയ 100 വോളന്റിയേഴ്‌സിനെ സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും ആവശ്യപ്പെടുന്ന പക്ഷം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സേവനത്തിന് വിട്ടു നൽകാൻ തയ്യാറാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് പറഞ്ഞു.
ഡി.സി.സി ജനറൽ സെക്രട്ടറി റോജി പോൾ ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. കെ. കരുണാകരൻ പാലിയേറ്റീവ് കെയർ വർക്കിംഗ് പ്രസിഡന്റ് ഫാ. ദാനിയേൽ പുല്ലേലിൽ ബോധവത്കരണ ക്ലാസ് നടത്തി. ഡേവിഡ് തോമസ്, നീതു രതീഷ്, ഗീതാ പ്രസാദ്, ബിനു ജോഷ്വാ, സാജൻ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.