പള്ളിക്കൽ:പള്ളിക്കൽ പഞ്ചായത്തിന് 38,85,86,863 രൂപവരവും 38,32,16,000 രൂപാ ചെലവും 53,70,863 രൂപമിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് എ.പി സന്തോഷ് അവതരിപ്പിച്ചു.2019-20 ൽ ഉദ്പാദനമേഖലയിൽ നടപ്പാക്കിയ സുഫലം പദ്ധതിയുടെ മാതൃകയിൽ ഫലവൃക്ഷത്തോട്ടം പദ്ധതിനടപ്പിലാക്കും.മാവ്,പ്ലാവ് ,പേര,റമ്പൂട്ടാൻ,അത്തി എന്നീ വക്ഷതൈകൾ നൽകും.ഇതിനായി 6ലക്ഷം രൂപയും , ഭക്ഷ്യസുരക്ഷ പദ്ധതിയുടെ ഭാഗമായിവീടുകൾതോറും ജൈവപച്ചകറി കൃഷി,ജൈവവളം,ജൈവകീടനാശിനി നിർമ്മാണയൂണിറ്റ് എന്നിവ ആരംഭിക്കുന്നതിന് 8 ലക്ഷം രൂപയും കൂടാതെ നെൽക്കൃഷിക്ക് 20 ലക്ഷം,ഏത്തവാഴകൃഷിക്ക് 10ലക്ഷം,വെറ്റിലകൃഷിക്ക് 8ലക്ഷം,കാർഷികയന്ത്രവത്കരണത്തിന് 9ലക്ഷം രൂപ,ക്ഷീരവികസനമേഖലക്ക് 87ലക്ഷംരൂപ, കുടുംബശ്രീ ഭക്ഷണശാലകൾക്കായി 5ലക്ഷംരൂപ,വനിതാസ്വയംതൊഴിൽസംരംഭങ്ങൾക്കായി 6ലക്ഷം, കുടിവെള്ളപദ്ധതികൾക്കായി 31,50000രൂപ,ശുചിത്വത്തിനും മാലിന്യസംസ്കരണത്തിനുമായി 34,50000 രൂപ,കാൻസർ രോഗികളുടെ ചികിത്സക്കായി പ്രത്യാശപദ്ധതിക്ക് 3850000,റോഡ് വികസനത്തിന് 5 കോടി ഇരുപതിനായിരം രൂപയും വകയിരുത്തി.